കണ്ണവം മേഖലയില്‍ സംഘര്‍ഷാവസ്ഥ; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം

കണ്ണൂര്‍: കോളയാട് ആലപ്പറമ്പ് സ്വദേശി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. കണ്ണവം മേഖലയില്‍ ആലപ്പറമ്പില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം. വീട്ടുപകരണങ്ങളും ബൈക്കും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. ആലപ്പറമ്പ് 17ാം മൈലിലെ സൈനബയുടെ വടക്കേതോട്ടത്തില്‍ ഹൗസിനു നേരെ ഒരു സംഘം ആക്രമണം നടത്തി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും തകര്‍ത്തു. വടക്കേ തോട്ടത്തില്‍ റഹ്മത്തിന്റെ വീടിനു നേരെ നടന്ന അക്രമത്തില്‍ വീടിന്റെ വാതില്‍ തകര്‍ത്ത സംഘം ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. സൈനബയുടെ സഫ്നാസ് മന്‍സിലില്‍ അക്രമി സംഘം എ.സി.യും ഫര്‍ണിച്ചറുകളും തകര്‍ത്തു. വടക്കേ തോട്ടത്തില്‍ അബ്ബാസിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ ഫര്‍ണിച്ചറുകളും സ്‌കൂട്ടറും തകര്‍ത്തിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അന്‍സിറിന്റെ വീട്ടില്‍ നടന്ന അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.           

എ.എസ്.പി തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം കണ്ണവം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ശ്യാമപ്രസാദിന്റെ കൊലപാതകം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.