സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 14ന്
കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 14ന് (ഞായർ) ഹസനാത്ത് കാമ്പസില്‍ നടക്കും.
     രാവിലെ 9ന് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ ഇ.മുഹമ്മദ് യൂസുഫ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. മണിയപ്പള്ളി അബൂട്ടി ഹാജി അധ്യക്ഷത വഹിക്കും. മയ്യില്‍ എസ്.ഐ ബാബുമോന്‍ കണ്ണട വിതരണവും മൊയ്തീന്‍ ഹാജി കമ്പില്‍ മരുന്ന് വിതരണവും നടത്തും. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ ഉപഹാരം സമര്‍പ്പിക്കും.
 രാവിലെ 6.30 മുതല്‍ രക്തം, പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കും.
ഹൃദ്രോഗം, ചര്‍മ്മം, സ്ത്രീരോഗം, യൂറോളജി, നേത്രം, അസ്ഥിരോഗം, ഇ.എന്‍.ടി, ദന്തല്‍, ജനറല്‍ മെഡിസിന്‍,ശിശുരോഗം,ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധനക്കു നേതൃത്വം നല്‍കും.  ക്യാന്പിൽ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണവും അര്‍ഹരായവര്‍ക്കു കണ്ണടയും ലഭ്യമാണ്.

രജിസ്‌ട്രേഷനു വിളിക്കുക
0091 497 2797702
0091 7025027200

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.