സ്പെഷൽ ഒളിംപിക്സ് ജേതാക്കൾക്ക് സ്വീകരണം നൽകി.കടവത്തൂർ: തിരുവനന്തപുരം LNCPE ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സ്പെഷൽ ഒളിംപിക്സ് ജേതാക്കൾക്ക് കടവത്തൂരിലെ പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണവും,അവാർഡ് ദാനവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
ജനപ്രതിനിധികളും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചേർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ഉൽസവാന്തരീക്ഷത്തിലാണ് ഭിന്ന ശേഷിക്കാരായ മൈത്രി സ്പെഷൽ സ്കൂളിലെ കായിക താരങ്ങളെ എലിത്തോട് പാലം മുതൽ കടവത്തൂർ വരെ ഘോഷയാത്രയായാണ് സ്വീകരിച്ചത്.

സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ 25 ഓളം ഇനങ്ങളിലാണ് മൈത്രിയിലെ വിദ്യാർത്ഥികൾ മെഡലും ട്രോഫിയും കരസ്ഥമാക്കിയത്.
15,000 ൽ അധികം കായിക താരങ്ങൾ  അണിനിരന്ന  സ്പെഷൽ ഒളിംപിക്സ്, ഏഷ്യയിലെ തന്നെ ശേദ്ധേയമായ കായിക മേളകളിലൊന്നാണ്.
25 മീറ്റർ 100, 200 മീറ്റർ ഓട്ട മൽസരങ്ങൾ, സബ്ജൂനിയർ വിഭാഗം ഷോട്പുട്ട് മത്സരം,
സോഫ്റ്റ് ബോൾ ത്രോ,
ലോംഗ് ജംബ് എന്നീ ഇനങ്ങളിലാണ് മൈത്രിയിലെ വിദ്യാർത്ഥികൾ ജേതാക്കളായത്.
കടവത്തൂർ ടൗണിൽ നടന്ന അനുമോദന യോഗം തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടുർ മഹമൂദ് ഉദ്ഘാടനം ചെയ്തു. MECA ജനറൽ സെക്രട്ടറി
കെ.ഖാലിദ് മാസ്റ്റർ അധ്യക്ഷനായി
പി.കെ. അബദുള്ള സാഹിബ്,
പി കെ ഇബ്രാഹീം ഹാജി, എന്നിവർ അവാർഡ് ദാനം നടത്തി.
യോഗത്തിൽ
വാർഡ് മെമ്പർമാരായ നെല്ലൂർ ഇസമാഈൽ മാസ്റ്റർ,
തെക്കയിൽ സക്കീന,
പള്ളിക്കണ്ടി ശിവൻ,
എ.സി. ഇസ്മാഈൽ
കൊയമ്പ്രത്ത് ഇസ്മാഈൽ മാസ്റ്റർ, എൻ കെ അഹമ്മദ് മദനി, എൻ. പി ഉത്തമൻ, കിഴക്കേടത്ത് അബുബക്കർ, പി കെ മുകുന്ദൻ മാസ്റ്റർ, ആരതി രാമചന്ദ്രൻ  എന്നിവർ പ്രസംഗിച്ചു.
ആർ.ഖാദർ സുല്ലമി, കളത്തിൽ സലാം, കുനിയിൽ ഉമ്മർ ,കെ.അബദുള്ള, ടി.എം.അഷ്റഫ് മാസ്റ്റർ, ഗാന ദാസ് ഹഫ്സ കെ.കെ. റൂബി.എ ,സയ്യിദ് ഉമർ എന്നിവർ സ്വീകരണ പരിപാടിക്ക്  നേതൃത്വം നൽകി.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.