ജെ​സി​ബി, ടി​പ്പ​ർ ലോ​റി​ക​ൾ നാളെ ​പ​ണി​മു​ട​ക്കും



ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​രി​ന്‍റെ ക​രി​നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും റ​വ​ന്യു-​പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ പീ​ഡ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജെ​സി​ബി, ടി​പ്പ​ർ ലോ​റി, ഹി​റ്റാ​ച്ചി, ട്രാ​ക്ട​ർ, കം​ബ്രസ​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ നാളെ ​സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ഓ​ണേ​ഴ്‌​സ് വെ​ൽ​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക, ഖ​ന​ന നി​രോ​ധ​നം പി​ന്‍​വ​ലി​ക്കു​ക, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന​ബി​ല്ല് പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

15 ന് ​രാ​വി​ലെ 10 ന് ​ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ടാ​ച്ചി​റ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാ​റ്റാ ബാ​ങ്കി​ല്‍​പെ​ടാ​ത്ത സ്ഥ​ല​ത്ത് നി​ര​പ്പാ​ക്കാ​ന്‍ പോ​യ ജെ​സി​ബി വ​രെ പി​ടി​ച്ചെ​ടു​ത്ത് നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​ണെ​ന്നും തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ത് എം​എം​ഡി​ആ​ര്‍ ആ​ക്ട് പ്ര​കാ​രം കേ​സാ​ക്കി മാ​റ്റി മേ​ഖ​ല​യി​ലു​ള്ള​വ​രെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കാ​ടാ​ച്ചി​റ​ബാ​ബു, കെ.​കെ. മ​മ്മു, വി.​കെ. സ​ജ​യ്, പി. ​സ​ലീം, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​ര്‍ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.