യുഡിഎഫ് വിടാനുള്ള ജനതാദള്‍ (യു) വിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോടിയേരി

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജനതാദള്‍ (യു) വിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. നേരത്തെ എല്‍ഡിഎഫ് വിട്ട് പോയപ്പോള്‍ ജെഡിയുവിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അതിന് അവര്‍ സന്നദ്ധമായത് ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കും. യുഎഡിഎഫിന് കൂടുതല്‍ ദുര്‍ബലമായ അവസ്ഥയായിരിക്കും സംസ്ഥാനത്ത് വരാന്‍ പോകുന്നത്.
യു.എഡി.എഫ് ശിഥിലമായി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് ജെ.ഡി.യു ഇന്നെടുത്ത തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വിട്ട് പോയി. ഇനിയും പാര്‍ട്ടികള്‍ യുഡിഎഫ് വിടും. ജെഡിയുവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും എല്‍ഡിഎഫിലേക്കുള്ള അവരുടെ പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുക. എന്തായാലും അവര്‍ക്ക് മുന്നില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്നും കോടിയേരി പറഞ്ഞു.
ഒരു ഉപാധികളും ആരും മുന്നോട്ട് വെച്ചിട്ടില്ല. ജെഡിയു എടുത്ത രാഷ്ട്രീയ തീരുമാനത്തെയാണ് തങ്ങള്‍ സ്വാഗതം ചെയ്യുന്നത്. ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മുഖ്യന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഔദ്യോഗിക കൃത്യമാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. ചെലവായ തുക സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് അറിയിച്ചതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചുഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.