വീർപ്പാട് കൃഷിയിടത്തിൽ തീ പടർന്ന് റബർ , കശുമാവ് മരങ്ങൾ കത്തി നശിച്ചുഇരിട്ടി : വീർപ്പാട് വ്യാഴാഴ്ച ഉണ്ടായ വൻ അഗ്നിബാധയിൽ അഞ്ച് ഏക്കറിലേറെ സ്ഥലത്തെ കശുമാവുകളും റബ്ബർ മരങ്ങളും കത്തി നശിച്ചു. ആറളം പഞ്ചായത്തിൽ പെട്ട  വീർപ്പാടു - ഇടവേലി റോഡിലെ  വ്യക്തികളുടെ  കൃഷിയിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത് . രണ്ട് മണിക്കൂറിലേറെ പണിപ്പെട്ടാണ് ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചത്.
പ്രദേശത്തെ അനിയൻകുഞ്ഞു  എന്നയാളുടെ അഞ്ഞൂറോളം റബ്ബർ മരങ്ങളും നാലോളം പേരുടെ കൃഷിയിടങ്ങളിലെ കശുമാവുകളുമാണ് തീയിൽ കത്തിനശിച്ചത്. ഇതോട് ചേർന്ന റവന്യൂ ഭൂമിയിലും തീപടർന്ന് ബൂമോയിലെ പൊന്തക്കാടുകളും ഉണങ്ങിയ പുല്ലുകളും കത്തി നശിച്ചു.
ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമമാണ് തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടിമേഖലയിലെ നിരവധി യിടങ്ങളിൽ തീ പടർന്നു അൻപതോളം ഏക്കറുകളിലെ വിളകൾക്ക് നാശം സംഭവിച്ചിരുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.