വെയിൽ കത്തുന്നു - ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപ്പിടുത്തം
ഇരിട്ടി : വേനൽ വെയിൽ കത്തിപ്പടരാൻ തുടങ്ങിയതോടെ ഇരിട്ടിയുടെ മലയോര മേഖലയിൽ തീപ്പിടുത്തം നിത്യ സംഭവമായി. മേഖലയിലെ അഞ്ചിടങ്ങളിലാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചത്. ബാരാപ്പോൾ വൈദ്യുത പദ്ധതി പ്രദേശം , തന്തോട് മുക്കട്ടിയിലെ  എണ്ണംബ്രായിൽ ജോസഫ്  , തില്ലങ്കേരിയിലെ കിഴക്കേപ്പുരയിൽ ബാലൻ മാസ്റ്റർ എന്നിവരുടെ   റബ്ബർതോട്ടം, എടക്കാനം , മീത്തലെ പുന്നാട് എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ തരിശു ഭൂമികൾ എന്നിവിടങ്ങളിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപടർന്ന റബ്ബർ തോട്ടങ്ങളിൽ നിരവധി റബ്ബർ മരങ്ങൾ കത്തി നശിച്ചു. ഇരിട്ടിയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനന്റെ നേതൃത്വത്തിൽ  വിശ്രമമില്ലാതെ ഓടിയ അഗ്നിശമനസേനയുടെ  രണ്ടു യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ട് നാലിടങ്ങളിലെ തീയണച്ചു.  എടക്കാനത്ത്  തീപ്പിടുത്തം  മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്  നിയന്ത്രണ വിധേയമാക്കിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.