അനധികൃതമായി ലോറിയിൽ കടത്തുകയായിരുന്ന തേക്ക് മരങ്ങൾ പിടികൂടി
ഇരിട്ടി : അനധികൃതമായി ലോറിയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന തേക്ക്  മരങ്ങൾ വനം വകുപ്പ് അധികൃതർ പിടികൂടി. കടത്താൻ ഉപയോഗിച്ച ലോറിയും ഇതിന്റെ ഡ്രൈവർ ഇരിട്ടി സ്വദേശി മുനീറിനെയും വനപാലക സംഘം  കസ്റ്റഡിയിൽ എടുത്തു.
ഉളിക്കലിൽ നിന്നും മലയോര ഹൈവേ വഴി  പേരാവൂർ ഭാഗത്തേക്ക് കടത്തുകയായിരുന്ന ഒരു ലോഡ് തേക്ക്  തടികളാണ് കാക്കയങ്ങാട് പാലപ്പുഴയിൽ നിന്നും വനം വകുപ്പ് അധികൃതർ പിടിച്ചെടുത്തത് . ഡെപ്യൂട്ടി റെയിഞ്ചർ ജയേഷ് ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയായിരുന്നു ഇവ പിടികൂടിയത്. തേക്ക്  മരങ്ങൾ കൊണ്ടുപോകുന്നതിനാവശ്യമായ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഫ്‌ളൈയിങ് സ്‌ക്വഡ് ബീറ്റ് ഫോറസ്റ്റ്  ഓഫീസർ ഷിബിൻ ലിയണർ എഡ്വേർഡ് , ഷൈജു, എൻ. കൃഷ്ണൻകുട്ടി, എന്നിവരാണ് മരം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.