തലശ്ശേരി ബ്ലോക്ക് നെഹ്റു യുവകേന്ദ്ര യുടേയും കണ്ണാടിവെളിച്ചം യുവധാര ആർട്ട്സ്&സ്പോർട്സ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 12,14 തീയ്യതികളിൽ അഞ്ചരക്കണ്ടിയിൽ ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റ്

തലശ്ശേരി ബ്ലോക്ക് നെഹ്റു യുവകേന്ദ്ര യുടേയും കണ്ണാടിവെളിച്ചം യുവധാര ആർട്ട്സ്&സ്പോർട്സ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ  ജനുവരി 12,14 തീയ്യതികളിൽ   അഞ്ചരക്കണ്ടി പഞ്ചായത്ത് കണ്ണാടിവെളിച്ചം മിനിസ്റ്റേഡിയത്തിൽ വച്ച് ഫുട്ബോൾ, ഷട്ടിൽ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള നെഹ്റു യുവകേന്ദ്ര യിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. 18 നും 29 വയസ്സിനും ഇടയിൽ പ്രായമുള്ള  യുവതീ യുവാക്കളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. യുവാക്ക ളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9745122141, 9961918121 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.