മലപ്പുറത്തെ യുഡിഎഫ് ഹര്‍ത്താല്‍ ചൊവ്വാഴ്ച പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി


മലപ്പുറം: മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് ചൊവ്വാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കി. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണിത്.
പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച്‌ ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.