ചെറുവാഞ്ചേരിയിൽ സി പി എം ഓഫീസും ശിലാഫലകവും തകർത്തതിൽ പ്രതിഷേധിച്ച് നാളെ ചെറുവാഞ്ചേരിയിൽ ഹർത്താൽ…

പാനൂർ : ചെറുവാഞ്ചേരിയിൽ സി.പി.എം. ഓഫീസിനും, ശിലാഫലകത്തിനും നേരെ വീണ്ടും അക്രമം. 30 ആം തവണയാണ് സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസ് അകമത്തിനിരയാകുന്നത്. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്.പ്രവർത്തകരാണെന്ന് സി.പി.എം.നേതൃത്വം ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ചെറുവാഞ്ചേരി ടൗണിൽ വ്യാഴാഴ്ച ഹർത്താലിന് സി.പി.എം ആഹ്വാനം ചെയ്തു. ഏതാനും വർഷം മുൻപ് ചെറുവാഞ്ചേരി ടൗണിൽ പ്രവർത്തനം ആരംഭിച്ച സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമം നടന്നത്. കെട്ടിടത്തിന്റെ ഓട് നീക്കി അകത്ത് കടന്ന അക്രമികൾ വാതിലും ഫർണിച്ചറുകളും അടിച്ച് തകർത്തു. ചെറുവാഞ്ചേരി ടൗണിൽ സി.പി.എം.ഓഫീസ് പ്രവർത്തനം ആരംഭിച്ച ശേഷം മുപ്പതാം തവണയാണ് അകമം നടക്കുന്നത്. ചെറുവാഞ്ചേരി വില്ലേജ് ഓഫീസിന് സമീപത്തായി സി.പി.എം.ലോക്കൽ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ശിലാഫലകവും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാപിച്ച ശിലാഫലകമാണ് നശിപ്പിച്ചിട്ടുള്ളത്. ഏതാനും ആഴ്ച്ചകൾക്ക് മുൻപും ലോക്കൽ കമ്മറ്റിഓഫീസിന്റെ ശിലാഫലകം നശിപ്പിച്ചിരുന്നു. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്.പ്രവർത്തകരാണെന്ന് സി.പി.എം.നേതൃത്വം ആരോപിച്ചു. അക്രമത്തെ തുടർന്ന് സ്ഥലത്ത് പോലീസ് പട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്. സി.പി.എം.ലോക്കൽ സെക്രട്ടറി കെ.ടി.ഭാസ്ക്കരൻ കണ്ണവം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേ സമയം സി.പി.എം.ഓഫീസിന് നേരെ നിരന്തരം അക്രമം നടക്കുമ്പോഴും പ്രതികളെ പിടികൂടാൻ പോലീന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു. സി.പി.എം.കൂത്തുപറമ്പ് ഏറിയാ സെക്രട്ടറി കെ.ധനജ്ഞയൻ, എം.സി.രാഘവൻ മാസ്റ്റർ, എ.ടി.ഭാസ്ക്കരൻ തുടങ്ങിയവർ തകർത്ത ഓഫീസും, ശിലാഫലകവും സന്ദർശിച്ചു. സി.പി.എം.ഓഫീസിന് നേരെ നിരന്തരം നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ചെറുവാഞ്ചേരി ടൗണിൽ ഹർത്താലാചരിക്കാൻ സി.പി.എം. ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.