സന്തോഷ് ട്രോഫി; ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം ഫൈനൽ റൗണ്ടിലേക്ക്


72ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിന് കേരളം യോഗ്യത നേടി. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ നടന്ന രണ്ടാം മത്സരത്തില്‍ ശക്തരായ തമിഴ്‌നാടുമായി സമനില പാലിച്ചതോടെയാണ് കേരളം ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ടിനെത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ ഏഴ് ഗോളുകള്‍ക്ക് കേരളം തോല്‍പ്പിച്ചിരുന്നു.
അതേസമയം, കേരളവുമായി തുല്യ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയാണ് തമിഴ്‌നാടിന് തിരിച്ചടിയായത്. ആക്രമണ ഫുട്‌ബോള്‍ കാഴ്‌ചെവെച്ചെങ്കിലും തമിഴ്‌നാടിനെതിരേ ലക്ഷ്യം കാണാന്‍ മുന്നേറ്റ നിരയ്ക്ക് സാധിക്കാത്തതാണ് കേരളത്തിന് മത്സരം സമനിലയായത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.