എ എഫ് സി കപ്പ് ; ബെംഗളൂരുവിന് സമനില


എ എഫ് സി കപ്പ് പ്ലേ ഓഫ് റൗണ്ടിലെ ആദ്യ പാദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് സമനില. ഭൂട്ടാനിനെ ട്രാൻസ്പോർട്ട് യുണൈറ്റഡ് എഫ് സിയെ നേരിട്ട ബെംഗളൂരു ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. നിരവധി അവസരങ്ങൾ ഒരുക്കി എങ്കിലുൻ ലക്ഷ്യം കാണാൻ ബെംഗളൂരു എഫ് സിക്കായില്ല.

മലയാളി താരം ലിയോൺ അഗസ്റ്റിന് ടീമിനൊപ്പം ഭൂട്ടാനിൽ ഉണ്ടായിരുന്നു എങ്കിലും ഫൈനൽ സ്ക്വാഡിൽ അവസരം ലഭിച്ചില്ല. പ്രശാന്ത് കലിംഗ് ബെംഗളൂരുവിനായി അരങ്ങേറ്റം നടത്തി ഇന്ന്. ഈ മാസം 30ന് രണ്ടാം പാദ മത്സരം കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.