കൊൽക്കത്തയിൽ ചെന്നൈയിന്റെ വൻ തിരിച്ചുവരവ്

കൊൽക്കത്തയിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ തകർപ്പൻ തിരിച്ചുവരവ്. എടികെ കൊൽക്കത്തയ്ക്കെതിരെ കൊൽക്കത്തയിൽ ഇറങ്ങിയ ചെന്നൈയിൻ 
ഒരു ഗോളിന് പിറകിൽ പോയ ചെന്നൈ രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 51ആം മിനുട്ടിൽ മെയിൽസൺ ആൽവേസിലൂടെ സമനില പിടിച്ച ചെന്നൈയിൻ 64ആം മിനുറ്റിൽ ജെജെയിലൂടെ വിജയ ഗോളും നേടി. കൊൽക്കത്ത ഗോൾ കീപ്പർ മജുംദാറിന്റെ പിഴവ് മുതലാക്കിയായിരുന്നു ജെജെയുടെ ഗോൾ. കൊൽക്കത്തയിൽ ചെന്നൈയിന്റെ ആദ്യ വിജയമാണിത്.
ആഷ്ലി വെസ്റ്റ് വൂഡിന്റെ കീഴിൽ ആദ്യ മത്സരത്തിൻ. ഇറങ്ങി എടികെ കൊൽക്കത്ത ടീമിൽ വൻ മാറ്റങ്ങൾ തന്നെ ആഷ്ലി വരുത്തി. ആ മാറ്റങ്ങൾ ഫലം കാണുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ, ആദ്യ മത്സരത്തിന് ഇറങ്ങിയ, മാർട്ടിൻ പാറ്റേഴ്സൺ എടികെയെ മുന്നിലെത്തിച്ചു. ജയേഷ് റാണെയുടെ ക്രോസിൽ നിന്നായിരുന്നു പാറ്റേഴ്സന്റെ ഗോൾ.
ജയത്തോടെ 23 പോയന്റുനായി ചെന്നൈയിൻ ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.