വീ​ണ്ടും ഹ്യൂം; ​വി​വാ​ദ ഗോ​ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​നു വി​ജ​യ​ത്തു​ട​ര്‍​ച്ച


ഇയാൻ ഹ്യൂം വീണ്ടും രക്ഷകനായപ്പോൾ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ കീഴടങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലെ നിമിഷ നേരത്തെ ബുദ്ധിയിലൂടെ പിറന്ന ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ എടുത്ത് സ്പീഡ് ഫ്രീകിക്കാണ് കേരളത്തിന് ഗോൾ സമ്മാനിച്ചത്. പെകൂസൺ എടുത്ത ഫ്രീകിക്ക് മുംബൈ ഡിഫൻസിനെ ഞെട്ടിക്കുകയായിരുന്നു. മുംബൈ ഡിഫൻസ് കണ്ണു തുറക്കും മുന്നേ അമ്രീന്ദറിനെ മറികടന്ന് ഇയാൻ ഹ്യൂം ഗോൾ കണ്ടെത്തിയിരുന്നു.
ഈ ജയത്തോടെ പത്ത് കളികളില്‍ നിന്ന്  പതിനാല് പോയിന്റായി ബ്ലാസ്‌റ്റേഴ്‌സിന്. അവര്‍ ആറാം സ്ഥാനത്തേയ്ക്ക് കയറി. മുംബൈയ്ക്കും പതിനാല് പോയിന്റാണുള്ളത്. മികച്ച ഗോള്‍ശരാശിയുള്ള അവര്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. അത്‌ലറ്റിക്കോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്.
സംശയം നിഴലിട്ട ഒരു ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ചത്. 23-ാം മിനിറ്റില്‍ സിഫിനിയോസിനെ ഫൗള്‍ ചെയ്തതിന് ഒരു ഫൗള്‍ കിക്ക് ലഭിക്കുന്നു ബ്ലാസ്‌റ്റേഴ്‌സിന്. മുംബൈ കളിക്കാര്‍ ഒരുങ്ങിനില്‍ക്കും മുന്‍പ് തന്നെ പെക്യുസന്‍ അല്‍പം മുന്നോട്ടുകയറി പന്ത് ഹ്യൂമിന് തട്ടിക്കൊടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് മുംബൈക്കാര്‍ അറിയും മുന്‍പ് തന്നെ ഹ്യൂം പ്രതിരോധഭിത്തി കടന്ന് ബോക്‌സിലെത്തി. ഗോളി ഓടി  മുന്നോട്ടു കയറിയെങ്കിലും ഇടത്തെ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാന്‍ മികച്ച സ്‌കോറിങ് മെഷിനായി ഹ്യൂമിന് ഏറെ സാഹസപ്പെടേണ്ടിവന്നില്ല.
ഗോളിനും ഫ്രീകിക്കിനുമെതിരെ മുംബൈ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി അതിനൊന്നും ചെവി കൊടുത്തില്ല. വലിയ വിമര്‍ശനത്തിന് വഴിവയ്ക്കുന്നതാണ് ഈ തീരുമാനം എന്നുറപ്പ്.
എന്തായാലും വീണുകിട്ടിയ അവസരം മുതലാക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് കാണിച്ച ശുഷ്‌കാന്തി മുംബൈയ്ക്ക് ഒരു പാഠം തന്നെയായിരുന്നു. രണ്ടാം പകുതിയില്‍ ഒന്നാന്തരമായി സെറ്റായി പൊരുതിയെങ്കിലും ഈ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അതേസമയം വീണുകിട്ടിയ ഗോള്‍ വലിയ ആത്മവിശ്വാസമാണ് ബ്ലാസ്‌റ്റേഴ്‌സിന് സമ്മാനിച്ചത്. പലകുറി ഗോള്‍ ഏരിയയില്‍ കയറിച്ചെന്നെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 64-ാം മിനിറ്റില്‍ പെക്കുസന്‍ നിസാരമായാണ് ഒരു അവസരം പാഴാക്കിയത്. എണ്‍പതാം മിനിറ്റില്‍ വിനീതിനെ ലൂസിയാന്‍ തള്ളിയിട്ടതിന് ലഭിച്ച കിക്ക് ഹ്യൂം വെടിയുണ്ടയാക്കി മാറ്റിയെങ്കിലും ഗോളി ഒന്നാന്തരമൊരു സേവിലൂടെ കോര്‍ണര്‍ വഴങ്ങി അത് രക്ഷപ്പെടുത്തി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.