രണ്ടാം പകുതിയിൽ തിരിച്ചടിച്ചു; ദീപേന്ദ്ര നേഗി ഗോളിൽ ബ്ലാസ്റ്റേഴ്സ് (1–1)
ഐ എസ് എല്ലിലെ നിർണായക മത്സരത്തിൽ അടിക്ക് തിരിച്ചടി നൽകി കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ 1-1 എന്ന നിലയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഡൽഹി ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. മത്സരത്തിന്റെ 46ാം മിനിറ്റിൽ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്സിന്റെ ഗോളിനു വഴി തുറന്നു.

മുപ്പത്തിമൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഡൽഹി ലീഡ് നേടിയത്. പെനാൽറ്റി എടുത്ത ഡൽഹി നായകൻ കാലോ ഉച്ചെക്ക് പിഴച്ചില്ല. സെയ്ത്യ സെന്നിനെ ബോക്സിൽ വെച്ച് പ്രശാന്ത് ഫൗൾ ചെയ്തതാണ് പെനാൽറ്റിക്ക് വഴി വെച്ചത്. കാനു ഉച്ചേ തന്നെയാണ് സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്.

ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു എന്ന നിലയിലാണ് കേരളം കളിക്കുന്നത്. തോൽവിയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് സെമി പ്രതീക്ഷകൾ അവസാനിപ്പിക്കാം. കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.