ബ്രസീല്‍ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്


ഡച്ച് യുവസ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നാലെ പകരക്കാരനെ തേടുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ഒരു ബ്രസീല്‍ ദേശീയ താരം എത്തിയേക്കുമെന്ന് റി്‌പ്പോര്‍ട്ട്. സിഫ്നെയോസിനു പകരക്കാരന്‍ ആയി ബ്രസീല്‍ സ്‌ട്രൈക്കര്‍ നില്‍മര്‍ എത്തിച്ചേരും എന്നാണ് സൂചന.വിവിധ സ്പോട്സ് പോര്‍ട്ടലുകള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോളടിക്ക് പേര് കേട്ട സ്‌ട്രൈക്കര്‍ ആണ് ഈ 33കാരന്‍. ബ്രസീലിനായി 24 തവണയും നില്‍മര്‍ ഇറങ്ങിയിട്ടുണ്ട്. 2010 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗം ആയിരുന്നു നില്‍മര്‍.
ഈ നീക്കം സത്യമാവുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിരയില്‍ വലിയ ഒരു ശക്തി ആണ് ലഭിക്കുക. ഹ്യൂമേട്ടനോടൊപ്പം മിന്നല്‍ അക്രമങ്ങള്‍ നടത്താന്‍ കെല്‍പ്പ് ഉള്ള താരം ആണ് നില്‍മര്‍. എന്നാല്‍ ലീഗ് ഘട്ടത്തില്‍ കേവലം ആറ് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ നീക്കം വൈകി പോയോ എന്നതാണ് പ്രധാന പ്രശനം.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.