ഇങ്ങനൊരു കളിക്കാരന്‍ ഇനി ബാഴ്‌സയില്‍ ഉണ്ടാവില്ലബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി പരിശീലകന്‍ ഏണെസ്റ്റോ വാല്‍വെര്‍ഡെ. ബാഴസയില്‍ ഇതുപോലൊരു ഇതിഹാസം ഇതുവരെയുണ്ടായിട്ടില്ല എന്നാണ് വാല്‍വെര്‍ഡെ പറഞ്ഞത്.
‘നമ്മള്‍ അയാളുടെ കളി ആസ്വദിച്ചുതന്നെ കാണണം. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ജീവിക്കുക എന്നത് തന്നെ ഏറെ ഭാഗ്യമായി വേണം കരുതാന്‍. മെസ്സിയുടെ കളി കാണുക എന്നത് തന്നെ ഒരു വലിയ അധ്വാനമാണ്. ഓരോ ദിവസവും മെസ്സിയുടെ കളി ആസ്വദിച്ചു തന്നെയാണ് ഞാന്‍ കാണുന്നത്. ബാഴ്‌സയില്‍ മെസ്സിയോളം പോന്ന കളിക്കാരന്‍ ഇന്നേവരെയുണ്ടായിട്ടില്ല’ വാല്‍വെര്‍ഡെ പറഞ്ഞു.
ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി 11 പോയന്റ് വ്യത്യാസമുണ്ട്. ബാഴ്‌സയുടെ ബദ്ധ വൈരികളായ റയല്‍ മാഡ്രിഡ് കാറ്റലന്‍ പടയേക്കാള്‍ 19 പോയന്റ് പിന്നിലാണ്. ലീഗില്‍ ബാഴ്‌സയ്ക്ക് ഇനി 18 കളികള്‍ കൂടി ബാക്കിയുണ്ട്.ഓരോ കളിയും പ്രധാനപ്പെട്ടതാണ്. എല്ലാ മത്സരവും ജയിക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയായിരിക്കും ടീം കളിക്കാനിറങ്ങുക എന്നും വാല്‍വെര്‍ഡ് വ്യക്തമാക്കി.
ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ റയന്‍ ബെറ്റിസിനെ തകര്‍ത്തത്. കളിയില്‍ 2 ഗോളുകളാണ് മെസ്സി നേടിയത്. ലീഗില്‍ 19 ഗോളുകളുമായി ഗോള്‍വേട്ടയില്‍ മെസ്സി മുന്നിലാണ്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.