വിജയത്തുടര്‍ച്ചക്കായി ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയോട്; സികെ വിനീത് ഇന്നിറങ്ങും; ആകാംക്ഷയോടെ ആരാധകര്‍


മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡ് അല്ല‌. ആ റെക്കോർഡ് തിരുത്താനാകും എന്ന് പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ഇതുവരെ ഏഴു മത്സരങ്ങളിൽ മുംബൈ സിറ്റിയെ നേരിട്ട ബ്ലാസ്റ്റേഴ്സിന് ആകെ നേടാൻ കഴിഞ്ഞത് വെറും മൂന്നു ഗോളുകൾ മാത്രമണ്. വഴങ്ങിയത് 8 ഗോളുകളും.

ഏഴിൽ നാലു മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. അവസാനം ഈ സീസൺ തുടക്കത്തിൽ കൊച്ചിയിൽ വെച്ച് നേരിട്ടപ്പോൾ 1-1 എന്ന സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്. ഒരിക്കൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 2 തവണ മുംബൈയോടെ തോൽക്കുകയും ചെയ്തു
കേരള ബ്ലാസ്റ്റേഴ്സിന് മുംബൈക്കെതിരെ മോശം റെക്കോർഡ് ആണെങ്കിൽ കേരളത്തിന്റെ സ്ട്രൈക്കർ ഇയാൻ ഹ്യൂമിന് മികച്ച റെക്കോർഡാണ് മുംബൈ പടക്കെതിരെ. ഇതുവരെ 6 മത്സരങ്ങൾ മുംബൈക്കെതിരെ കളിച്ച ഹ്യൂം 6 ഗോളുകൾ മുംബൈക്കെതിരെ നേടിയിട്ടുണ്ട്. .കേരളത്തിനായി മലയാളി താരം സി.കെ വിനീത് ഇന്ന് കളത്തിലിറങ്ങും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.