സിഫ്‌നിയോസിന്റെ ഗോളിൽ സമനില കൈവിടാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്കൊച്ചി: പുതിയ കോച്ചിന് കീഴില് നിര്ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സും ശക്തരായ പുണെ എഫ്.സി മത്സരം തുല്യഗോളില് പിരിഞ്ഞു. (1-1)മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയുടെ ഗോളില്‍ പുണയാണ് ആദ്യ വല ചലിപ്പിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മാഴ്‌സലീഞ്ഞോ ഗോളിയെയും സമര്‍ഥമായി കബളിപ്പിച്ചാണ് ഗോള്‍ വലയിലാക്കിയത്. ആദ്യ പകുതിയില്‍തന്നെ ഗോള്‍ മടക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ 73-ാം മിനിറ്റില്‍ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. പെകൂസന്റെ കൃത്യതയാര്‍ന്ന പാസ് മികച്ച നീക്കത്തിലൂടെ വലയിലെത്തിച്ചാണ് സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ചത്.

ടൂര്ണമെന്റില് അപാര ഫോമില് കളിക്കുന്ന പുണെ കേരള ഗോള് മുഖത്ത് തുടരെത്തുടരെ ആക്രമണം നടത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങള്ക്ക് സ്വന്തം ഗ്രൗണ്ടില് പോലും ഫോം കണ്ടെത്താനായിരുന്നില്ല. പുണെയുടെ മികച്ച പല നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യമെന്നോണം ലക്ഷ്യത്തിലെത്തിയില്ല. കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പുണെ മുന്നേറ്റ നിര ശരിക്കും വെള്ളംകുടിപ്പിക്കുകയായിരുന്നു.
ഗോള് തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ദുര്ബലമായ ശ്രമങ്ങള് പുണെ പ്രതിരോധത്തില് തട്ടി ഇല്ലാതാവുകയും ചെയ്തു. ഇതിനിടെയാണ് സിഫ്നിയോസ് രക്ഷകനായത്. മഞ്ഞപ്പടയുടെ തോല്വികളിലെ നിരാശ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലെ ആള്ക്കൂട്ടത്തിന്റെ എണ്ണത്തില് പ്രതിഫലിക്കുന്നുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.