മട്ടന്നൂർ, ഇരിട്ടി, വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടകാരികളായ രാജസ്ഥാൻ നിവാസികൾ അടങ്ങിയ 25 അംഗ ഹിന്ദി കൊളള സംഘം പ്രവേശിച്ചിട്ടുള്ളതായി വാട്ട്സപ്പിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. ജനങ്ങൾ പരിഭ്രാന്തരാവരുത്. ഇത് തികച്ചും വ്യാജമാണ്

മട്ടന്നൂർ, ഇരിട്ടി, വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടകാരികളായ രാജസ്ഥാൻ നിവാസികൾ അടങ്ങിയ 25 അംഗ ഹിന്ദി കൊളള സംഘം പ്രവേശിച്ചിട്ടുള്ളതായി വാട്ട്സപ്പിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. ജനങ്ങൾ പരിഭ്രാന്തരാവരുത്. ഇത് തികച്ചും വ്യാജമാണ്. കണ്ണൂർ DYSP യുമായി 'കണ്ണൂർ വാർത്തകൾ' പ്രതിനിധി സംസാരിച്ചപ്പോൾ ഇത് തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.

വ്യാജ വാട്ട്സപ്പ് സന്ദേശം ഇങ്ങനെ:
Mattannur iritty വളപട്ടണം പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ അപകടകാരികളായ രാജസ്ഥാൻ നിവാസികൾ അടങ്ങിയ 25 അംഗ ഹിന്ദി കൊളള സംഘം പ്രവേശിച്ചിട്ടുള്ളതായി വിശ്വസനീയമായ അറിവു ലഭിച്ചിരിക്കുകയാൽ തനിച്ച് താമസിക്കുന്നവരും, പകൽ സമയങ്ങളിൽ വീട്ടിൽ തനിച്ചിരിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. വീട് അടച്ചു യാത്ര പോകുന്നവർ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ആളുകളെ ക്രൂരമായി ആക്രമിക്കുന്ന സ്വഭാവമുളളവരാകയാൽ ഏവരും ജാഗ്രത പാലിക്കേണ്ടതാണ്. രാത്രിയിൽ അസ്വാഭാവിക ശബ്ദമോ, കോളിംഗ് ബെല്ലോ കേട്ടാൽ ജനൽ തുറന്ന് പരിസരം വീക്ഷിച്ചതിനു ശേഷം  അത്യാവശ്യമാണെങ്കിൽ മാത്രം വാതിൽ തുറക്കുക . അടുക്കള ഭാഗത്തെ വാതിൽ മതിയായ ബലമുളളതും, സുരക്ഷിതവും ആണെന്ന് ഉറപ്പു വരുത്തുക .. അയൽവാസികളുടെ ഫോൺ നമ്പരുകൾ കരുതി വയ്ക്കുക. ഇവരെ  നേരിടേണ്ടതൊ, എതിരിടേണ്ടതോ ആയ അവസ്ഥയുണ്ടായാൽ  തനിച്ച് നേരിടാതെ അയൽവാസികളെ വിളിച്ചു കൂട്ടി നേരിടുക ..
ഇന്ന് 13-01-2018 ന് അഴീക്കോട്‌ ഭാഗത്തു വച്ചു ഇവരെ പോലീസ് പിന്തുടർന്ന് പീടികൂടാൻ ശ്രമം നടത്തി അവർ രക്ഷപെട്ടു

അറിയാവുന്ന എല്ലാവർക്കും ഇത് അയച്ചു കൊടുക്കുമല്ലൊ..?

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.