EXCLUSIVE പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ടാപ്പ് തുറന്നാൽ ലഭിക്കുന്നത് കൈ കഴുകാൻ പോലും പറ്റാത്ത മലിനജലം. പ്രാഥമികാവശ്യങ്ങൾക്ക് പോലും വീട്ടിൽ നിന്ന് വെള്ളം കൊണ്ട് വരേണ്ട ഗതികേടിൽ വിദ്യാർത്ഥികൾ

ടാപ്പ് തുറന്നാൽ മനംപിരട്ടുന്ന ഇരുമ്പിന്റെ രൂക്ഷഗന്ധം. കൈയിലൊഴിച്ചാൽ ചൊറിച്ചിൽ. ടാപ്പ് തുറന്നിട്ടാൽ അടുത്തുള്ള ക്ലാസ് മുറിയിൽ പോലും ഇരിക്കാൻ പറ്റാത്ത വിധം രൂക്ഷമായ ഗന്ധം. തലവേദന. ഇതൊക്കെയാണ് പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അവസ്ഥ. അധ്യാപകരും വിദ്യാർത്ഥികളും സ്വന്തം ആവശ്യത്തിന് വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ്.
സ്കൂളിന് മുന്നിലെ ചെറിയ ടാങ്കിൽ ലഭിക്കുന്ന ശുദ്ധജലം മാത്രമാണ് ചെറിയ ആശ്വാസം. വെള്ളമില്ലാത്തതിനാൽ ഇപ്പോൾ പ്രാഥമികാവശ്യങ്ങൾ പോലും സ്കൂളിൽ വെച്ച് നിർവഹിക്കാറില്ലെന്ന് വിദ്യാർത്ഥികൾ 'കണ്ണൂർ വാർത്തകളോട്' പറഞ്ഞു. വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നിരുന്ന വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കുടിവെള്ളത്തിനായി സ്ഥാപിച്ച ഫിൽട്ടർ മലിനജലം കയറി കേട് വന്നതോടെ കുടിവെള്ളവും മുട്ടി.

ഒരു മാസമായി തുടങ്ങിയ ഈ പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടില്ല. വിദ്യാർത്ഥികൾക്ക് ഒരേ ഒരാവശ്യമേ ഉള്ളൂ... ഭക്ഷണശേഷം കൈകഴുകാനെങ്കിലും ഇത്തിരി വെള്ളം

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.