കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക്ക് ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു കോ​ടി​യു​ടെ സ​മ്മാ​നം

കൂ​ത്തു​പ​റ​മ്പ് : ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു കോ​ടി​യു​ടെ സ​മ്മാ​നം കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മാ​ന​ന്തേ​രി സ്വ​ദേ​ശി​ക്ക്. ദു​ബാ​യി​ൽ വ​സ്ത്ര​വ്യാ​പാ​രി​യാ​യ ചെ​മ്പ​യി​ൽ ഷം​സു​ദീ​നാ(42) ണ് 45 ​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഇ​ൻ​ഫി​നി​റ്റ് കാ​റും 55 ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബാ​യ് ടൂ​റി​സം വ​കു​പ്പ് സി​ഇ​ഒ അ​ബ്ദു​ള്ള​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 21 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഷം​സു​ദ്ദീ​ൻ നി​ര​വ​ധി ത​വ​ണ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. പ​രേ​ത​നാ​യ മു​ല്ലേ​രി അ​ബു- ചെ​മ്പ​യി​ൽ കു​ഞ്ഞ​ലു ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​ണ്. ഭാ​ര്യ: എ​ൻ.​ഫാ​രി​ഷ. ഫ​ഹ​ദ്ഷാ​ൻ,ഷ​ദ ഫാ​ത്തി​മ, ഷെ​യ്ക്ക ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

2 comments:

  1. കണ്ണൂർ വാർത്ത അറിയാൻ ഒരു തെറ്റ് ചൂണ്ടികാണിക്കട്ടെ ഷംസുദ്ധീന് നിങ്ങൾ പറഞ്ഞ 55 ലക്ഷം രൂപ സമ്മാനമായി കിട്ടിയത് ഏതു കണക്ക് കൂട്ടലിലാണ്, ഇൻഫിനിറ്റി കാറും + 150000 ദിർഹമും ആണ് സമ്മാനമായി കൊടുക്കുന്നത്‌, 150000 എന്നുള്ളത് 2590500 റുപ്പീസ് മാത്രമാണ്, അതുപോലെ കാറിന്റെ വിലയിലും നിങ്ങൾ കൊടുത്തിരിക്കുന്ന വിലയിലും തെറ്റുണ്ട്
    തെറ്റ് തിരുത്തുമെന്ന് പ്രദീക്ഷിക്കുന്നു

    ReplyDelete

Powered by Blogger.