പെരിങ്ങത്തൂരിൽ വൻ മയക്കുമരുന്നു വേട്ട

പാനൂർ:  ചൊക്ലി പോലിസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങത്തൂരിൽ
വൻ മയക്കുമരുന്നു വേട്ട. വില്പനയ്ക്കായി കൊണ്ടുവന്ന     ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി  മൂന്നു പേരെ ചൊക്ലി പോലിസ് കസ്റ്റഡിയിലെടുത്തു.ബാലുശ്ശേരി കിനാലൂരിൽ കാരപ്പറമ്പിൽ കെ പി ജാസിർ (35) നടുവണ്ണൂർ കോട്ടയുള്ളതിൽ നഫ് ലിക്ക് (33) ബാലുശ്ശേരി നന്മണ്ട എ ആർ അജയ് രാജ്(28) എന്നിവരെയാണ് ചൊക്ലി എസ് ഐ ഫായിസ് അലിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെരിങ്ങത്തൂർപാലം  പരിസരത്തു വെച്ചു വ്യാഴായ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രതികൾ തൊണ്ടി സഹിതം പിടിയിലാവുകയായിരുന്നു.. പന്ത്രണ്ടായിരം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പെരിങ്ങക്കൂർ ടൗണിൽ കുറെ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അപരിചതരെ കണ്ട ഉടനെ
പോലിസിനു  രഹസ്യ വിവരം കിട്ടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലായത്.
.കൂടുതൽ പേരെ പോലിസ് പിടികൂടിയതായി അറിയുന്നുണ്ട്. പ്രതികൾക്ക് എവിടെ നിന്ന് ലഭിച്ചന്നും അർക്കാണ് വിതരണം ചെയ്യുന്ന കാര്യങ്ങളൊക്കെ പോലീസ് അന്വേഷിച്ച് വരുന്നു. .വെള്ളിയാഴ്ച്ച വടകര കോടതിയിൽ ഹാജരാക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

Powered by Blogger.