കണ്ണൂര്‍ ചെറുപുഴയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളും കോളജ് വിദ്യാര്‍ത്ഥിനിയായ മകളും മരിച്ച നിലയില്‍

ചെറുപുഴ: മകന്റെ ആത്മഹത്യയ്ക്കു പിന്നാലെ മാതാപിതാക്കളെയും കോളജ് വിദ്യാര്‍ത്ഥിനിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ ചന്ദ്രവയല്‍ വെള്ളരിക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളിയായ രാഘവന്‍ (55), ഭാര്യ ശോഭ (45), തൃശൂരിലെ സ്വകാര്യ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഗോപിക (18) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മകന്‍ ജിതിന്‍ (20) മാസങ്ങള്‍ക്ക് മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാഘവന്റെയും ശോഭയുടെയും മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിയനിലയിലും ഗോപികയെ കിടക്കയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ.വി വേണുഗോപാല്‍ ഉള്‍പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.