എക്സൈസ് പരിശോധന : ലഹരി ഗുളികളും കഞ്ചാവും പിടികൂടി - മൂന്നുപേർ അറസ്റ്റിൽഇരിട്ടി : കൂട്ടുപുഴയിലും ഇരിട്ടിയിലും  എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ലഹരി  ഗുളികളും 125 ഗ്രാം കഞ്ചാവും പിടികൂടി. ഇതോടനുബന്ധിച്ച് മൂന്നുപേരെ  അറസ്റ്റ് ചെയ്തു . എക്സൈസ് ഇൻസ്‌പെക്ടർ സി. രജിത്തും സംഘവും  കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അഞ്ഞൂറോളം ലഹരി ഗുളികകളുമായി തലശ്ശേരി സ്വദേശി ജാബിർ (27 ) പിടിയിലാവുന്നത്. ഇരിട്ടി ടൗണിൽ ഇരിട്ടി എക്സൈസ് ഓഫീസർ സിനു കൊയിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 125 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. മുട്ടന്നൂർ സ്വദേശി റോഷൻ (24 ), അഞ്ചരക്കണ്ടി സ്വദേശി സി.പി. ഫായിസ് (25 ) എന്നിവരാണ് പിടിയിലായത്.
മൈസൂരിൽനിന്നും തലശ്ശേരിയിലേക്കു പോവുകയായിരുന്ന കർണ്ണാടക ആർ ടി സി ബസ്സിൽ നിന്നുമാണ് ലഹരിഗുളികകളുമായി ജാബിർ പിടിയിലാവുന്നത്. നാനൂറോളം സ്പാസ്മോപ്രോക്‌സിവോൺ, നൂറോളം നൈട്രോസാപാം എന്നീ ഗുളികകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.  ഇയാൾ സ്ഥിരമായി ലഹരി ഗുളികകൾ ഉപയോഗിക്കുന്ന ആളാണെന്നു എക്സൈസ് സംഘം പറഞ്ഞു.  എക്സൈസ് ഇൻസ്‌പെക്ടർ രജിത്തിനെക്കൂടാതെ പ്രിവന്റീവ് ഓഫീസർ സർവജ്ഞൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ , മുഹമ്മദ് ഹാരിസ്,  കെ.രജീഷ് രവീന്ദ്രൻ എന്നിവരും പരിശോധക സംഘത്തിൽ  ഉണ്ടായിരുന്നു.  തുടർ അന്വേഷണം നടത്തുന്നതിനായി ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിനു കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇരിട്ടി പഴയ ബസ്റ്റാന്റിൽ വെച്ചാണ് കഞ്ചാവുമായി റോഷനും, ഫായിസും ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസർ സിനു കൊയിലത്തിന്റേയും സംഘത്തിന്റെയും പിടിയിലാവുന്നത്. ഇവർ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരും ഇടനിലക്കാർക്കു വിൽപ്പന നടത്തുന്നവരുമാണെന്നു എക്സൈസ് ഓഫീസർ  പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ  അബ്ദുൽ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. സജേഷ്,   കെ .എൻ. രവി,  എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.