ഇരിക്കൂറിൽ അസാം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂര്‍: ഇരിക്കൂറിനടുത്ത ബ്ലാത്തൂരില്‍ അസാം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി സോംദേവ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടത്.

ചെങ്കല്‍ തൊഴിലാളിയായ ഇയാളോടൊപ്പം മറ്റ് 9 പേര്‍ കൂടി ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. ഉച്ചക്ക് മൂന്നു മണിയോടെയാണ് സോംദേവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.