ക്ഷമയുടെ പര്യായമായി പൂജാര; കൈയടിയോടെ സ്വീകരിച്ച് രഹാനെ
പതിവു പോലെ തന്നെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ ജോഹാന്നസ്ബര്‍ഗിലെ ആദ്യ സെഷനില്‍ വ്യത്യസ്തമായ സമീപനവുമായി ചേതേശ്വര്‍ പുജാര. ഇന്ന് തന്റെ ഇന്നിംഗ്സില്‍ ഒരു റണ്‍ തികയ്ക്കുന്നത് 54ാമത്തെ പന്തിലാണ്. 53 പന്തുകളില്‍ നിന്ന് ഒരു റണ്‍ പോലും എടുക്കാതിരുന്ന പുജാരയുടെ ഇത്തരത്തിലുള്ള മുന്‍ റെക്കോര്‍ഡ് വെസ്റ്റീന്‍ഡീസിനെതിരെ ജമൈക്കയില്‍ 2016ലായിരുന്നു. അന്ന് 35 പന്തുകള്‍ ആണ് പുജാര റണ്‍ എടുക്കാതെ മുട്ടി നിന്നത്.

48 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 101/3 എന്ന നിലയിലാണ്. 129പന്തില്‍ നിന്ന് 22 റണ്‍സുമായി പുജാരയും രഹാനെ 19 പന്തില്‍ നിന്ന് 3 റണ്‍സുമായി ക്രീസിൽ ഉണ്ട് കോഹ്‍ലി 54 റൺസൈടുത്ത് പുറത്തായി .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.