കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 208 റൺസ് വിജയലക്ഷ്യം


കേപ്ടൗൺ ∙ മഴമൂലം ഒരുപന്തുപോലും എറിയാനാകാതെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചെങ്കിലും ഇന്ത്യ–ദക്ഷിണാഫ്രിക്ക പോരാട്ടത്തിന്റെ ആവേശം ശമിക്കുന്നില്ല. നാലാം ദിനം ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യൻ ബോളർമാർ ടീമിനുമുന്നിൽ വിജയത്തിലേക്കുള്ള വാതിൽ തുറന്നിട്ടു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 130 റൺസിന് പുറത്താക്കിയ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടത് 208 റൺസ്. മൂന്നു വിക്കറ്റ് വീതം വീഴ്തേ്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരും രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവരുമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിൽ ഒതുക്കിയത്. 35 റൺസെടുത്ത ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.