വരൾച്ചയ്ക്ക് ശേഷം കനത്ത മഴ, പണി കിട്ടിയത് ക്രിക്കറ്റിന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചു. പുലർച്ചെ മുതൽ തോരാതെ പെയ്യുന്ന മഴയിൽ ഒരു പന്ത് പോലും മൂന്നാം ദിനം എറിയാനായില്ല‌. ഏറെക്കാലമായി വരൾച്ചയിലായിരുന്ന കേപ് ടൗണിൽ ഒത്തിരി നാളുകൾക്ക് ശേഷമാണ് മഴയെത്തുന്നത്.

ഇതോടെ ടെസ്റ്റിന്റെ അവസാന രണ്ട് ദിനങ്ങൾ ഏറെ ആവേശകരമായിരിക്കുകയാണ്. അവസാന രണ്ട് ദിവസവും കൂടി 190 ഓവറുകളോളം മത്സരത്തിൽ ഇനി ബാക്കിയുണ്ട്. ഇരു ടീമുകളും ജയിക്കാൻ വേണ്ടി തന്നെ ശ്രമിക്കും എന്നതിനാൽ ആക്രമണ ശൈലിയിലുള്ള ടെസ്റ്റ് മത്സരമാകും വരും ദിനങ്ങളിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുക.

അവസാന ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 65/2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിംഗ്സിൽ 77 റൺസ് ലീഡ് നേടിയ അവർക്ക് മത്സരത്തിൽ മൊത്തം 142 റൺസിന്റെ മുൻ തൂക്കമുണ്ട്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.