ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്, ബുംറയ്ക്ക് 5 വിക്കറ്റ് ,ദക്ഷിണാഫ്രിക്കക്ക് ഏഴു റൺസ് ലീഡ്


ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടം കൊയ്ത ഇന്നിംഗ്സില്‍ 194 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ 7 റണ്‍സിന്റെ ആദ്യം ഇന്നിംഗ്സ് ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്. ഹാഷിം അംല(61), കാഗിസോ റബാ‍ഡ(30) എന്നിവര്‍ക്ക് പുറമേ വെറോണ്‍ ഫിലാന്‍ഡര്‍(35) നല്‍കിയ സംഭാവനകളാണ് ലീഡ് സ്വന്തമാക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സാധിപ്പിച്ചത്.

അംലയെ ഉള്‍പ്പെടെ പുറത്താക്കിയ ബുംറ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് 5 വിക്കറ്റ് നേട്ടമാണ് ഇന്നത്തെ മത്സരത്തില്‍ നേടിയത്. ഫിലാന്‍ഡറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ ആണ് നല്‍കിയത്. 3 വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനമാണ് നടത്തിയത്.
അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റു താരങഅങളെല്ലാം തീർത്തും നിരാശപ്പെടുത്തി. ഡീൻ എൽഗാർ (40 പന്തിൽ നാല്), എയ്ഡൻ മർക്രം (എട്ടു പന്തിൽ രണ്ട്), ഡിവില്ലിയേഴ്സ് (19 പന്തിൽ അഞ്ച്), ഫാഫ് ഡുപ്ലേസി (19 പന്തിൽ എട്ട്), ക്വിന്റൺ ഡികോക്ക് (22 പന്തിൽ എട്ട്), ഫെലൂക്‌വായോ (17 പന്തിൽ ഒൻപത്), എൻഗിഡി (രണ്ടു പന്തിൽ പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. മോണി മോർക്കൽ എട്ടു പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ ഒൻപതു റൺസെടുത്ത് പുറത്താകാതെ നിന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.