ഐപിഎൽ സമയം മാറി ; ക്രിക്കറ്റ് പ്രേമികൾക്ക് പണി കിട്ടുമോ?മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുക മാറിയ സമയ ക്രമം അനുസരിച്ച്. ഈ വർഷം മുതൽ വൈകിട്ട് അഞ്ചരയ്ക്കും ഏഴിനുമാകും മത്സരങ്ങൾ തുടങ്ങുക. മുൻ വർഷങ്ങളിൽ 4 മണിക്കും 8 മണിക്കുമായിരുന്നു മത്സരങ്ങൾ ആരംഭിച്ചിരുന്നത്.

സമയക്രമത്തിൽ വന്ന മാറ്റത്തിന്റെ പ്രധാന കാരണം കാലാവസ്ഥയാണ്. കളി നടക്കുന്ന ഏപ്രിൽ – മെയ് മാസങ്ങളിലെ കടുത്ത ചൂട് പലപ്പോളും താരങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കാറുണ്ട്. മത്സരം പാതി രാത്രി യിലേക്ക് നീങ്ങുന്നതോടെ വിദേശ താരങ്ങളടക്കമുളളവർ ചൂട് സഹിക്കാനാവാതെ കഷ്ടപ്പെടുന്നത് മുൻ വർഷങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. അതിനൊരു മാറ്റം വരുത്തുകയാണ് ഐപിഎൽ അധികൃതരുടെ ലക്ഷ്യം. മുൻ വർഷങ്ങളിൽ 11.15 – 12 വരെയുള്ള സമയങ്ങളിലായിരുന്നു മത്സരങ്ങൾ അവസാനിച്ചിരുന്നതെങ്കിൽ പുതുക്കിയ സമയക്രമം അനുസരിച്ച് 11 മണിയോടെ മത്സരങ്ങൾ അവസാനിക്കും. ദൂരെ നാടുകളിൽ നിന്ന് കളി കാണാൻ എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കും പുതിയ സമയം അനുഗ്രഹമാകും.

എന്നാൽ സമയം മാറിയത് ക്രിക്കറ്റ് പ്രേമികൾക്ക് ഗുണത്തെപ്പോലെ ദോഷവും ചെയ്യുന്ന കാര്യമാണ്. ഇനി മുതൽ രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങൾ ആരാധകർക്ക് നഷ്ടപ്പെടും. രണ്ട് മത്സരവും തമ്മിൽ ഒന്നരമണിക്കൂറിന്റെ വ്യത്യാസമേ ഉള്ളൂ എന്നതാണ് ഇതിന് കാരണം. എന്നാൽ എല്ലാ ദിവസങ്ങളിലും രണ്ട് മത്സരങ്ങളില്ല എന്ന ആശ്വസമാണ് ക്രിക്കറ്റ് പ്രേമികൾക്കുള്ളത്. 10 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് സമയക്രമത്തിൽ മാറ്റം കൊണ്ടു വരുന്നത്. വരുത്തിയ മാറ്റങ്ങൾ ഗുണമാകുമോ അതോ തിരിച്ചടിയാകുമോ എന്നറിയാൻ ടൂർണമെന്റ് തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.