ആദ്യ ദിനം ബൗളര്‍മാര്‍ക്ക് സ്വന്തം, ദക്ഷിണാഫ്രിക്കയ്ക്കും ഒരു വിക്കറ്റ് നഷ്ടം


പതിനൊന്ന് വിക്കറ്റുകള്‍ വീണ് ആദ്യ ദിവസം തലയുയര്‍ത്തി നിന്നത് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും. പിന്നീട് ഭുവനേശ്വര്‍ കുമാര്‍ വാലറ്റത്തില്‍ നിന്ന് പൊരുതിയപ്പോള്‍ ഇന്ത്യ 187 റണ്‍സിനു പുറത്ത്. കോഹ്‍ലി(54), പുജാര(50) റണ്‍സ് നേടി പുറത്താകുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും രണ്ടക്കം കാണാനുമായില്ല. 30 റണ്‍സുമായി ഇന്ത്യന്‍ ചെറുത്ത് നില്പ് അവസാനം വരെ നയിച്ച ഭുവനേശ്വറിനെ പുറത്താക്കി കാഗിസോ റബാഡ ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സിനു വിരാമമാവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 6 ഓവര്‍ ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സ് നേടിയിട്ടുണ്ട്. 2 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പുറത്തായത്. ഭുവിയ്ക്കാണ് വിക്കറ്റ്. നൈറ്റ് വാച്ച്മാന്‍ കാഗിസോ റബാഡ(0*), ഡീന്‍ എല്‍ഗാര്‍(4) എന്നിവരാണ് ക്രീസില്‍

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.