കഴിഞ്ഞ തവണ 97, ഇത്തവണ 96 ; സെഞ്ചുറി നഷ്ടം തുടർക്കഥയാക്കി ഷോർട്ട്
ബിഗ് ബാഷ് ലീഗിലെ പതിനേഴാം മത്സരത്തിൽ ഹൊബാർട്ട് ഹറികെയിൻസിനെതിരെ അഡലെയ്ഡ് സ്ട്രൈക്കേഴ്സിന് 184 റൺസ് വിജയ ലക്ഷ്യം. 96 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടിന്റെ ബാറ്റിംഗ് പ്രകടനമാണ് ഹൊബാർട്ടിന് മത്സരത്തിൽ മികച്ച സ്കോർ സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഹൊബാർട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ഷോർട്ടും, അലക്സ് ഡൂലനും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ ഹൊബാർട്ട് സ്കോർ ബോർഡ് അതിവേഗം കുതിച്ചുകയറി. ഡൂലൻ 29 റൺസെടുത്ത് പുറത്തായപ്പോൾ സെഞ്ചുറിക്ക് 4 റൺസ് അകലെ സ്റ്റാൻലേക്കിന്റെ പന്തിലാണ് ഷോർട്ട് പുറത്തായത്. 58 പന്തുകളിൽ 9 ബൗണ്ടറികളും, 4 സിക്സറുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം. അഡലെയ്ഡിനായി ബില്ലി സ്റ്റാൻലേക്ക്, റാഷിദ് ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

കളിച്ച 3 മത്സരങ്ങളും ജയിച്ച അഡലെയ്ഡ് സ്ട്രൈക്കേഴ്സ് 6 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇതേ വരെ ഒരു മത്സരം മാത്രം ജയിക്കാൻ കഴിഞ്ഞ ഹറികെയിൻസ് 2 പോയിന്റോടെ ആറാം സ്ഥാനത്താണ്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.