കോഹ്‍ലിപ്പട = ചീട്ടുകൊട്ടാരം; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 72 റൺസ് തോൽവി
ദക്ഷിണാഫ്രിക്കയ്ക്കതെിരെ 208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു എറിഞ്ഞിട്ട ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനു പുറത്തായി. വെറോണ്‍ ഫിലാന്‍ഡറും മോണേ മോര്‍ക്കലും അടങ്ങിയ പേസ് നിരയ്ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യ കേപ് ടൗണ്‍ ടെസ്റ്റ് അടിയറവു പറയുകയായിരുന്നു. ഡെയില്‍ സ്റ്റെയിനിന്റെ സേവനം ലഭ്യമായില്ലെങ്കിലും ബാക്കി പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഇന്ത്യ മുട്ടുമടക്കി.
. ആദ്യ വിക്കറ്റില്‍ 30 റണ്‍സ് നേടിയ ശേഷം ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(16) മുരളി വിജയെയും(13) തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായ ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി മാത്രമാണ് പിന്നീട് പിടിച്ചു നിന്നത്. എട്ടാം വിക്കറ്റില്‍ 49 റണ്‍സ് നേടി അശ്വിന്‍(37)-ഭുവനേശ്വര്‍ കുമാര്‍(13*) സഖ്യം ചെറുത്ത് നിന്നുവെങ്കിലും ഏറെ വൈകാതെ ഫിലാന്‍ഡര്‍ ഒരോവറില്‍ തന്നെ ഇന്ത്യന്‍ വാലറ്റത്തെ കടപുഴകി.

സ്കോർ: ദക്ഷിണാഫ്രിക്ക 286 & 130 ഇന്ത്യ, 209 & 135

37 റൺസെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ ആറു വിക്കറ്റ് വീഴ്ത്തി. മോർക്കൽ, റബാഡ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. 208 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാർ 30 റൺസ് കൂട്ടുകെട്ടു തീർത്തതോടെ ഒരു ഘട്ടത്തിൽ ഇന്ത്യൻ ആരാധകരിൽ പ്രതീക്ഷ ജനിച്ചതാണ്. 10 വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് 178 റൺസ് മാത്രം മതിയെന്നിരിക്കെ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. എട്ടാം വിക്കറ്റിൽ അശ്വിൻ–ഭുവനേശ്വർ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയം വൈകിപ്പിക്കാനെ അതുപകരിച്ചുള്ളൂ.
വെറോണ്‍ ഫിലാന്‍ഡര്‍ ആറും മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.