പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്: സ്റ്റാർ ഫെയ്സ് കണ്ണൂർ ജേതാക്കൾ


ദുബായ്: അജ്മാൻ ഹമ്രിയ ഗ്രൗണ്ടിൽ വെച്ച് നടന്ന സെയ്ഫ്ടെൽ പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് എഡിഷൻ-2 ടൂർണമെന്റിൽ സ്റ്റാർ ഫെയ്സ് കണ്ണൂർ ജേതാക്കളായി. ഫൈനലിൽ സുഹാ ഊജംപദവിനെയാണ് പരാജയപ്പെടുത്തിയത്.
ഇതിനോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമം എൻഎ ബക്കറിന്റെ അധ്യക്ഷതയിൽ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അയ്യൂബ്  ഉറുമി,
സലീൽ കമ്പാർ, സലിം മൊഗ്രാൽ, മുസ്തഫ കമാൽ, ടി.എ മൊയ്തീൻ കണ്ണൂർ, ഹഫീസ് റഹ്മാൻ, റൌഫ് ജിദ്ദ ട്രാവൽസ്, സാദിഖ് കളത്തൂർ തുടങ്ങിയവർ സംസാരിച്ചു.  മുനീർ ഉറുമി സ്വാഗതവും ബഷീർ കണ്ണൂർ നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.