കരുണ്‍ നായര്‍ക്ക് സെഞ്ചുറി , ജാര്‍ഖണ്ഡിനെ തകര്‍ത്ത് കര്‍ണ്ണാടക


നായകന്‍ കരുണ്‍ നായര്‍ 52 പന്തില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ മികച്ച വിജയവുമായി കര്‍ണ്ണാടക. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 201 റണ്‍സ് നേടിയപ്പോള്‍ കരുണ്‍ നായര്‍ 100 റണ്‍സ് നേടി പുറത്തായി. പവന്‍ ദേശ്പാണ്ഡേ(56) ആണ് മറ്റൊരു പ്രധാന സ്കോറര്‍. മോനു കുമാര്‍(2), വരുണ്‍ ആരോണ്‍, വികാസ് സിംഗ് എന്നിവരാണ് കര്‍ണ്ണാടകയുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ജാര്‍ഖണ്ഡ് 78 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ 123 റണ്‍സിന്റെ വിജയമാണ് കര്‍ണ്ണാടക സ്വന്തമാക്കിയത്. 18 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍. ശ്രീനാഥ് അരവിന്ദ്, പ്രസീദ് കൃഷ്ണ, അഭിമന്യു മിഥുന്‍, ജഗദീഷ സുജിത് എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി 2 വീതം വിക്കറ്റ് നേടി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.