ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; ഭുവനേശ്വർ, രഹാനെ തിരിച്ചെത്തി
ജൊഹാനാസ്ബർഗ് ∙ ദക്ഷിണാഫ്രക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ ആശ്വാസ  ജയം തേടിയാണ് ജൊഹാനാസ്ബർഗിൽ ഇറങ്ങുന്നത്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതീവ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിങ്ങിൽ ഇതുവരെ ഫോമിലേക്കുയരാനാകാതോ പോയ രോഹിത് ശർമയ്ക്ക് പകരം മൂന്നാം ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കളിക്കും. സ്പിന്നർമാരെ സമ്പൂർണമായി ഒഴിവാക്കിയ ഇന്ത്യ അശ്വിനു പകരം ഭുവനേശ്വർ കുമാറിനെയും ടീമിൽ ഉൾപ്പെടുത്തി.

അതേസമയം, ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ്ചൂറിയനിലും കോഹ്‌ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്നിര വാണ്ടറേഴ്സില് ഉഗ്രരൂപം കൈവരിക്കുമെന്ന് ഉറപ്പ്‍. വരണ്ട് ബൗണ്‍സ് നിറഞ്ഞ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ ട്രാക്കാണ് വാണ്ടറേഴ്സിലേത്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.