ഹിറ്റ്മാന്‍ മുംബൈയില്‍ തന്നെ, കോഹ്ലിയെ വിട്ട് കൊടുക്കാതെ ബാംഗ്ലൂർ11ാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെയും മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്. നിലനിര്‍ത്തുന്ന താരങ്ങളെ അറിയിക്കുന്ന ചടങ്ങില്‍ വെച്ചാണ് മുംബൈ ഇന്ത്യന്‍സ് സി ഇ ഒ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുംബൈയെ മൂന്നുതവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നിലനിര്‍ത്തുന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. 159 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 4207 റണ്‍സ് നേടി രോഹിത് ശര്‍മ്മ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും, എ ബി ഡിവില്ലിയേഴ്‌സിനെയും, സര്‍ഫറാസ് ഖാനെയും നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ടീമിന്റെ ശക്തി കൂട്ടി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെസറ്റിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്‌നെയും ആന്‍ഡ്രെ റസ്സലിനെയും നിലനിര്‍ത്തിയപ്പോള്‍ ഗൗതം ഗംഭീറിനെ പരിഗണിച്ചില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിനെയും,


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.