ഐപിഎല്‍ ലേലം: കരുണ്‍നായര്‍ 5.6 കോടിക്ക് പഞ്ചാബില്‍ ,11 കോടി തിളക്കവുമായി ലോകേഷ് രാഹുല്‍

ബെംഗളൂരു∙ ഐപിഎൽ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവിൽ പുരോഗമിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇനി യൂസുഫ് പത്താൻ ഹൈദരബാദിൽ കളിക്കും. 1.90 കോടിക്കാണ് സൺ റൈസേഴ്സ് പത്താനെ സ്വന്തമാക്കിയത്. 75 ലക്ഷമായിരു‌ന്നു യൂസുഫ് പത്താന്റെ അടിസ്ഥാന വില. 2011മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന താരമാണ് യൂസിഫ് പത്താൻ.അതേസമയം, റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് വഴി ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സൺറൈസേഴ്സ് നിലനിർത്തിയത്. ചെന്നൈയിലെക്ക് മടക്കി എത്തിക്കുമെന്ന് ധോണി ഉറപ്പു നൽകിയ രവിചന്ദ്രൻ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് കൈക്കലാക്കി. വിൻഡീസ് താരം കിറോൺ പൊള്ളാർഡിനെ 5.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും നിലനിർത്തി. അതേസമയം, ക്രിസ് ഗെയിലിനെ ആദ്യ ഘട്ടത്തിൽ ഒരു ടീമും സ്വന്തമാക്കിയില്ല.


താരലേലത്തിൽനിന്ന്

മാർക്കസ് സ്റ്റോയ്നിസ് – കിങ്സ് ഇലവൻ പഞ്ചാബ് – 6.2 കോടി
മൊയീൻ അലി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 1.7 കോടി

മനീഷ് പാണ്ഡെ – സൺറൈസേഴ്സ് ഹൈദരാബാദ് – 11 കോടി
മാർട്ടിൻ ഗപ്റ്റിൽ – വാങ്ങാൻ ആളില്ല
ക്രിസ് വോക്സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 7.4 കോടി
കാർലോസ് ബ്രാത്‌വയ്റ്റ് – സൺറൈസേഴ്സ് ഹൈദരാബാദ് – 2 കോടി
ഷെയ്ൻ വാട്സൻ – ചെന്നൈ സൂപ്പർ കിങ്സ് – 4 കോടി
കേദാർ ജാദവ് – ചെന്നൈ സൂപ്പർ കിങ്സ് – 7.8 കോടി
കോളിൻ ഡി ഗ്രാൻഡ്ഹോം – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 2.2 കോടി
ജയിംസ് ഫോക്നർ – വാങ്ങാൻ ആളില്ല.
യൂസഫ് പത്താൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 1.9 കോടി
കോളിൻ മൺറോ – ഡൽഹി ഡെയർഡെവിൾസ് – 1.9 കോടി
സ്റ്റ്യുവാർട്ട് ബിന്നി – രാജസ്ഥാൻ റോയൽസ് – 50 ലക്ഷം

യുവരാജ് സിങ് – കിങ്സ് ഇലവൻ പഞ്ചാബ് – 2 കോടി
കരുൺ നായർ – കിങ്സ് ഇലവൻ പഞ്ചാബ് – 5.6 കോടി
ലോകേഷ് രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 11 കോടി
മുരളി വിജയ് – വാങ്ങാൻ ആളില്ല
ഡേവിഡ് മില്ലർ – കിങ്സ് ഇലവൻ പഞ്ചാബ് – 3 കോടി
ആരോൺ ഫിഞ്ച് – കിങ്സ് ഇലവൻ പഞ്ചാബ് – 6.2 കോടി
ബ്രണ്ടൻ മക്കല്ലം – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 3.6 കോടി
ജേസൺ റോയി – ഡൽഹി ഡെയർഡെവിൾസ് – 1.5 കോടി
ക്രിസ് ലിൻ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 9.6 കോടി
ഹാഷിം അംല – വാങ്ങാൻ ആളില്ല

ശിഖർ ധവാൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 5.2 കോടി
ആർ.അശ്വിൻ – കിങ്സ് ഇലവൻ പഞ്ചാബ് – 7.6 കോടി
കിറോൺ പൊള്ളാർ‍ഡ് – മുംൈബ ഇന്ത്യൻസ് – 5.4 കോടി
ക്രിസ് ഗെയിൽ – ആദ്യഘട്ടത്തിൽ വാങ്ങാൻ ആളില്ല
ബെൻ സ്റ്റോക്സ് – രാജസ്ഥാൻ റോയൽസ്– 12.5 കോടി
ഫാഫ് ഡുപ്ലേസി – ചെന്നൈ സൂപ്പർ കിങ്സ് – 1.6 കോടി
അജിങ്ക്യ രഹാനെ – രാജസ്ഥാൻ റോയൽസ് – 4 കോടി
മിച്ചൽ സ്റ്റാർക്ക് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 9.4 കോടി

ഹർഭജൻ സിങ് – ചെന്നൈ സൂപ്പർ കിങ്സ് – 2 കോടി
ഷാക്കിബ് അൽ ഹസൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 2 കോടി
ഗ്ലെൻ മാക്സ്‌വെൽ – ഡൽഹി ഡെയർഡെവിൾസ് – 9 കോടി
ഗൗതം ഗംഭീർ – ഡൽഹി ഡെയർഡെവിൾസ് – 2.8 കോടി
ഡ്വെയിൻ ബ്രാവോ – ചെന്നൈ സൂപ്പർ കിങ്സ് – 6.4 കോടി
കെയ്ൻ വില്യംസൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 3 കോടി
ജോ റൂട്ട് – ആദ്യഘട്ടത്തിൽ വാങ്ങാൻ ആളില്ലഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.