ഭഗവത് ഗീതാലാപനമത്സരം
 മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ വെച്ച് 2018  ഏപ്രിൽ 1 മുതൽ 8 വരെ തീയ്യതികളിൽ നടക്കുന്ന നാലാമത് ശ്രീമദ് ഭഗവത് ഗീതാ ജ്ഞാനയജ്ഞത്തോടനുബന്ധിച്ച് ഗീതാലാപന മത്സരം നടത്തുന്നു.
കെ ജി, എൽ പി, യു പി, എച്ച്   എസ് എന്നിങ്ങനെ നാല് ഇനങ്ങളിലുള്ളവർക്ക് ഭഗവത് ഗീതയിലെ പതിനഞ്ചാം അധ്യായമായ പുരുഷോത്തമ യോഗത്തിലെ ആദ്യത്തെ അഞ്ച്, പത്ത്, പതിനഞ്ച് , ഇരുപത് എന്നിങ്ങനെ ശ്ലോകങ്ങളാണ് ചൊല്ലേണ്ടത്.
 ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കുന്നതും മത്സരം ജനുവരി 27 നു നടത്തുന്നതുമാണ്.
ഓരോ തലത്തിലും ഒരു വിദ്യാലയത്തിൽ നിന്നും രണ്ട് പേർക്ക് വീതം പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും 9947645280, 8281531450, ssvnems1@gmail.com എന്നിവ വഴി ബന്ധപ്പെടാവുന്നതാണ്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.