സി​പി​എം കണ്ണൂർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തുടക്കം

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം കൊ​ടി​യേ​റും. കൊ​ടി​മ​രം, പ​താ​ക, ദീ​പ​ശി​ഖ എ​ന്നി​വ ഇ​ന്നു സ​മ്മേ​ള​ന​ന​ഗ​രി​യാ​യ ക​ണ്ണൂ​രി​ലെ​ത്തും. പ​താ​ക ക​രി​വെ​ള്ളൂ​ർ ര​ക്ത​സാ​ക്ഷി ന​ഗ​റി​ൽ നി​ന്നും കൊ​ടി​മ​രം ത​ല​ശേ​രി ജ​വ​ഹ​ർ​ഘ​ട്ടി​ൽ നി​ന്നും ദീ​പ​ശി​ഖ കാ​വു​ന്പാ​യി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും റി​ലേ​യാ​യാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി​ക്കു​ക. പ​താ​ക ജാ​ഥ​യു​ടെ പ​ര്യ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​വി. നാ​രാ​യ​ണ​നാ​ണ് ജാ​ഥാ ലീ​ഡ​ർ. എം. ​പ്ര​കാ​ശ​ൻ ന​യി​ക്കു​ന്ന കൊ​ടി​മ​ര ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 1.30ന് ​ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കാ​വു​ന്പാ​യി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും കെ.​എം. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന ദീ​പ​ശി​ഖാ റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30ന് ​ജ​യിം​സ് മാ​ത്യു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ന്നു ജാ​ഥ​ക​ളും ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​ൽ സം​ഗ​മി​ച്ചു പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ക്കും.
ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ 162 പാ​ർ​ട്ടി ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നു​മാ​യി ദീ​പ​ശി​ഖ​ക​ൾ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. സ​ഹ​ദേ​വ​ൻ പ​താ​ക ഉ​യ​ർ​ത്തും. നാ​ളെ പാ​ട്യം ഗോ​പാ​ല​ൻ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു ദി​വ​സം നീ​ളു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.