ധര്‍മടത്ത് സംഘര്‍ഷം തുടരുന്നു; ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​ന് നേരെ ബോം​ബേ​റ്

ത​ല​ശേ​രി: ധ​ര്‍​മ​ട​ത്ത് സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കു​ന്നു. ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നു​ നേ​രേ അ​ര്‍​ധ​രാ​ത്രി ബോം​ബാ​ക്ര​മ​ണം ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി സി​പി​എം ഓ​ഫീ​സി​നു​നേ​രേ ന​ട​ന്ന അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഞായറാഴ്ച രാ​ത്രി ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​ത്തി​നും നേ​രേ ബോ​ബാ​ക്ര​മ​ണം ന​ട​ന്ന​ത്.

ധ​ര്‍​മ​ടം സ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​എ​സ്‌എ​സ് സേ​വാ​കേ​ന്ദ്ര​മാ​യ ഗു​രു​മ​ന്ദി​ര​ത്തി​നു​നേ​രേ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ആക്രമണത്തില്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ബോ​ര്‍​ഡും കൈ​വ​രി​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ധ​ര്‍​മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന ന​ട​ത്തി.

അ​ക്ര​മ​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്നു ആ​ര്‍​എ​സ്‌എ​സ് ആ​രോ​പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ധ​ര്‍​മ​ടം സ്വാ​മി​ക്കു​ന്നി​ലെ സി​പി​എം ഓ​ഫീ​സി​നു​നേ​രേ അ​ക്ര​മം ന​ട​ന്നി​രു​ന്നു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഓ​ഫീ​സ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.