സ്വകാര്യ ബസ് മിനിമം ചാര്‍ജ് എട്ടുരൂപയായി വര്‍ധിപ്പിച്ചേക്കും


തിരുവനന്തപുരം: നിലവിലുള്ള ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഗതാഗത വകുപ്പ് തയ്യാറാക്കിയ കുറിപ്പ് മന്ത്രിസഭാ യോഗം പരിഗണിക്കും. ചില ഭേദഗതികളോടെ ഫെബ്രുവരി ഒന്നു മുതല്‍ വര്‍ധന നടപ്പാക്കിയേക്കും. 2014 മെയ് 20നാണ് ഒടുവില്‍ ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഡീസല്‍ വില കുതിച്ചുയര്‍ന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. സ്വകാര്യബസുടമകള്‍ 30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുമുണ്ട്. പണിമുടക്ക് നടന്നാൽ സാധാരണക്കാരെ ബാധിക്കും.

വര്‍ധന സാധ്യത ഇങ്ങനെ:

ഓര്‍ഡിനറി നിരക്ക് ഏഴില്‍ നിന്ന് എട്ട് രൂപയാക്കും.

ഓര്‍ഡിനറിക്ക് കിലോമീറ്ററിന് 64 പൈസയാണ് ഇപ്പോള്‍. അത് ആറു പൈസ കൂടും

സൂപ്പര്‍ഫാസ്റ്റ് മുതല്‍ മള്‍ട്ടി ആക്‌സില്‍ ബസ് വരെ നിരക്കില്‍ വന്‍ വര്‍ധന ഉണ്ടാകും.

2011ലാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കിയത്. മിനിമം രണ്ടു രൂപയാക്കണമെന്ന് 2014ല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി,നിര്‍ദ്ദേശിച്ചിരുന്നു. 24 വയസായവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.