കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സ് ലോറിക്ക് പിന്നിലിടിച്ച് ബസ് ഡ്രൈവർക്ക് പരിക്ക്




ഉരുവച്ചാൽ: ബാംഗളൂരിൽ നിന്നും തല ശ്ശേരിയിലേക്ക് പോകുകയായിരുന്ന കർണാടക കെ.എസ്.ആർ.ടി.സി  ബസ്സും മട്ടനൂർ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന കെ.എൽ.59 ജെ.7556 മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്ക് പരിക്കേറ്റു.ഇന്ന് കാലത്ത് 5.30നാണ് സംഭവം. നെല്ലൂന്നി ഹമ്പിന് സമീപത്താണ് അപകടം. ചെങ്കല്ല് ലോറിയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ
സീറ്റിൽ കുടുങ്ങി പോയ ബസ് ഡ്രൈവറെ മട്ടനൂർ പോലീസും നാട്ടുകാരും ചേർന്ന് ബസിന്റെ എമർജൻസി ഡോറിൽ കൂടിയാണ് പുറത്തെടുത്തത് . ബസിൽ നിറയെ ആളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.ബസിന്റ മെയിൻ ഡോർ ഇടിയുടെ അഘാതത്തിൽ തുറക്കാൻ സാധിക്കാതതിനാൽ യാത്രക്കാരും എമർജൻസി ഡോറിൽ കൂടിയാണ് പുറത്ത് കടന്നത്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.