കണ്ണൂർ പാനൂരിൽ പൂട്ടിയിട്ട വീട്ടിൽ ബോംബ് ശേഖരം കണ്ടെത്തി.

പാനൂര്‍ എലാംകോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ബോംബുകള്‍ പിടിച്ചെടുത്തത്. വീടിന്റെ തട്ടിന്‍പുറത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസ് പരിശോധന തുടരുകയാണ്ഒന്‍പത് ബോംബുകളാണ് കണ്ടെടുത്തത്.വാണിയങ്കണ്ടി അബ്ദുൽ റഹ്മാന്റെ 20 വർഷത്തോളമായി പൂട്ടിയിട്ട വീട്ടിൽ നിന്നാണ് വീട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ ബോംബുകൾ കണ്ടത്.അടുക്കള ഭാഗത്തെ തട്ടിൻപുറത്ത് ബിഗ് ഷോപ്പർ ബേഗിൽ സൂക്ഷിച്ച നില
യിലായിരുന്നു ബോംബുകൾ.

വീട്ടുകാർ വിവരം നൽകിയതനുസരിച്ച് പാനൂർ പൊലീസ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.ബോംബുകൾ അടുത്ത കാലത്ത് നിർമ്മിച്ചതും ഉഗ്രസ്ഫോടകശേഷിയുമുള്ളതാണെന്ന് പൊലീസ് പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.