അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് അഴീക്കോട് ആലാളം കടവ് ബോട്ട് ജെട്ടി
 ഇത് ആലാളം കടവ് ജെട്ടി ആണ്.മാട്ടൂൽ -പറശ്ശിനിക്കടവ് യാത്രാ ബോട്ട് സർവീസ് നടത്തുന്നതിൽ ഉള്ള ഒരു സ്റ്റോപ്പ് ആണ് ഇവിടെ. വർഷങ്ങൾ പഴക്കമുള്ള കോൺഗ്രീറ്റിംഗ്‌ പൂർണമായും നശിച്ചു ബോട്ട് സർവിസ് മുടങ്ങിയപ്പോൾ, നാട്ടുകാർ പിരിവ് എടുത്ത് 50000ത്തോളം  രൂപ ചെലവിട്ട് വളപട്ടണം ഖലാസികളെ കൊണ്ട് താൽക്കാലികമായി ജെട്ടി പുതുക്കി പണിതു.
ഇപ്പോൾ, മഴയും വെയിലും കൊണ്ട് ജെട്ടി പൂർണമായും നശിച്ചു, വളരെ അപകടകരമായ അവസ്ഥയിൽ ആണ്.പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. ജെട്ടിയുടെ പരിതാപകരമായ അവസ്ഥ കാരണം യാത്രക്കാർ ഇതുവഴി യാത്ര ചെയ്യാൻ മടിക്കുകയാണ്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.