നമ്മുടെ നാട് മയ്യിൽ വാട്സപ്പ് കൂട്ടായ്മ, ജനമൈത്രി പൊലിസ് മയ്യിൽ, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ല ബ്ലഡ് ബേങ്ക് സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാംപ് മയ്യിൽ എസ്ഐ പി.ബാബുമോൻ ഉദ്ഘാടനം ചെയ്തു.

മയ്യിൽ:

രക്തം നൽകി ജീവൻ രക്ഷിക്കു എന്ന സന്ദേശം ഉയർത്തി, ബ്ലഡ് ബേങ്കിൽ രക്തം നിറക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്യാംപ് നടന്നത്. മയ്യിൽ വിശ്വഭാരതി കോളേജിൽ സംഘടിപ്പിച്ച ക്യാംപിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല ബ്ലഡ് ബേങ്ക് മെഡിക്കൽ ഓഫിസർ ഡോ.കെ.ബി.ഷാഹിദ, ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന രക്ഷാധികാരി ഡോ ഷാഹുൽ ഹമീദ്, മയ്യിൽ പൊലിസ് സ്റ്റേഷൻ അഡിഷനൽ എസ്ഐ ബാബുരാജ്, സംഘാടക സമിതി ചെയർമാൻ സജീവ് അരിയേരി, കെ.എം.ബിജു എന്നിവർ സംസാരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.