വാരഫലം (07/01/2018 മുതൽ 13/01/2018 വരെ)
 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
തൊഴിൽ രംഗത്തും വ്യാപാര രംഗത്തും അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ബന്ധുജനങ്ങൾക്ക് സഹായം ചെയ്യാൻ കഴിയുന്നതിൽ മനഃസന്തോഷം തോന്നും, വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുവാൻ ഇടയുള്ളതിനാൽ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക.


 ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഒന്നിലധികം കാര്യങ്ങളിൽ ഒരേ സമയം ഏർപെടേണ്ടിവരുമ്പോൾ തൊഴിൽ വൈഷമ്യത്തിന് കാരണമാകും, ദാമ്പത്യ ബന്ധത്തിൽ വിഷമതകൾ വരാൻ ഇടയുണ്ട്, പണം ഇടപാടിൽനിന്ന്  പിന്മാറണം, അന്യരുടെ കാര്യങ്ങളിൽ അമിത താല്പര്യം ഉപേക്ഷിക്കണം, ക്ഷമയോടെയുള്ള  പെരുമാറ്റം ഗുണംചെയ്യും


 മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ തൊഴിൽ അവസരം വന്നുചേരും, വിദേശ യാത്രക്ക് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്, ആരോഗ്യം തൃപ്തികരമായിരിക്കും, ശുഭാപ്തി വിശ്വാസം വർധിക്കും, ഈശ്വര കാരുണ്യത്താൽ അപകടങ്ങൾ ഒഴിവാകും.

 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സുഹൃത്ബന്ധങ്ങൾ ഗുണകരമായി ഭവിക്കാം, മാതാപിതാക്കളും ഗുരുക്കന്മാരും അനുകൂലമായി പെരുമാറും, വരവും ചിലവും തുല്യമായിരിക്കും,  ജോലി കൂടുതൽ കാരണം  ദേഹ ക്ഷീണം ഉണ്ടായിരിക്കും, ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം, ഓർമ്മക്കുറവ് വരാതെ നോക്കുക.

 ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വേണ്ടാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്, ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏല്പിക്കരുത്, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, പുതിയ തൊഴിലവസരം വന്നുചേരും, ഉറക്ക കുറവ് അനുഭവപ്പെടും. ആഗ്രഹിച്ച ദേവാലയ ദർശനം സാധ്യമാകും.

 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ രംഗത്ത് നേട്ടവും അംഗീകാരവും പ്രതീക്ഷിക്കാം, വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക, ബന്ധുക്കൾ വിരുന്നുവരും, അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനം പ്രതീക്ഷിക്കാം, വാഹന ഉപയോഗം ഒഴിവാക്കണം.

 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാർഷികരംഗത്ത്  പ്രവർത്തിക്കുന്നവർക്ക് ഗുണകരം, വായ്പകൾ സാമ്പത്തിക സഹായങ്ങൾ അംഗീകരിച്ചുകിട്ടും, ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുവാൻ അവസരം ലഭിക്കും, വാഹനം മാറ്റിവാങ്ങും, അടുത്ത വ്യക്തികളുടെ വിയോഗം മൂലം മനഃസ്താപം ഉണ്ടാവും.

 വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സന്ധി സംഭാഷണം വിജയിക്കും, പ്രതീക്ഷിക്കാതെ ധനംലാഭം സിദ്ധിക്കും, കുടുംബത്തിൽ സമാധാനം നിലനിൽക്കും, ഗൃഹോപകരണം   മാറ്റിവാങ്ങും, നിർധനർക്ക് സാമ്പത്തിക സഹായം ചെയ്യും, അടുത്ത സുഹൃത്തുക്കളുടെ സാമിപ്യം ആത്മവിശ്വാസം നൽകും.

 ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
കർമ്മരംഗത്  മാനസിക സംഘർഷം വർധിക്കാൻ ഇടയുണ്ട്, അടുപ്പം പുലർത്തിയിരുന്നവർ പെട്ടെന്ന്  അകൽച്ച പ്രകടിപ്പിക്കുന്നതിൽ മാനസിക വിഷമം തോന്നും, കൂട്ട്  കച്ചവടത്തിൽനിന്നും  വാക്കുതർക്കങ്ങളിൽനിന്നും  ഒഴിഞ്ഞു മാറണം, ആരോപണങ്ങൾ കേൾക്കുവാൻ ഇടവരും.

 മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആരോഗ്യം തൃപ്തികരം ആയിരിക്കും, വേണ്ടപ്പെട്ടവർക്ക് വസ്ത്രാഭരണം വാങ്ങും, കുടുംബാംഗങ്ങളുടെ സഹായം ഉണ്ടാവും, ബന്ധുക്കൾ വിരുന്നുവരും, പ്രത്യേക ഈശ്വര പ്രാർത്ഥന നടത്തും, പാരമ്പര്യ പ്രവർത്തികളിൽ സജീവമാകും, സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാവും.


 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
കർമ്മ മേഖലകളിൽ സ്ഥാനക്കയറ്റവും നേട്ടവും പ്രതീക്ഷിക്കാം, വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യും, പുരാണം ഇതിഹാസം തുടങ്ങിയവയിൽ താല്പര്യം ഉണ്ടാകും , മംഗള കർമ്മങ്ങൾക്ക്  നേതൃത്വം വഹിക്കും, വസ്തു തർക്കം പരിഹരിക്കും, ശത്രുക്കൾപോലും അനുകൂലരായി തീരും.

 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).*
മുൻകോപം നിയന്ത്രിക്കുക, ഉദര രോഗത്തിന് സാധ്യത ഉള്ളതിനാൽ ആഹാര കാര്യങ്ങളിൽ നിയന്ത്രണം പുലർത്തണം, കുടുംബപരമായ ചിലവുകൾ വർധിക്കും, പിതാവിന്റെ ആഗ്രഹങ്ങൾ സാധിപ്പിക്കും, ദാനം ചെയ്യുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും, സാമ്പത്തിക സ്ഥിതി വർധിക്കും.

ജ്യോൽസർ
അശോകൻ  അഴിക്കോട്
ഫോൺ : 9495646123


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.