വാരഫലം: (21/01/2018 മുതൽ 27/01/2018 വരെ)


 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
മേടക്കൂറുകാർക്കു വ്യാഴം അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ഇടപെടുന്നകാര്യങ്ങളിൽ വിജയം ഉണ്ടാകും  സാമ്പത്തികനഷ്ടം നികത്തിയെടുക്കാൻ കഴിയും  ആരോഗ്യം തൃപ്തികരമായിരിക്കും   പഠിക്കുന്നവർ പുതിയ പദ്ധതിയിൽ ചേരും


 ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മനസ്സിന് സ്വസ്ഥത കുറയും  ശരീരസുഖം കുറയും ചെലവു കൂടും ജോലിയിൽ ഉത്തരവാദിത്തം കൂടും  ജോലിക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും ,  അപകീർത്തികേൾക്കാൻ ഇടയുണ്ട്


 മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യവസ്ഥകൾ പാലിക്കും പിതാവിന്റെ ആവശ്യങ്ങൾ പരിഗണിക്കും അഭയം പ്രാപിച്ചുവരുന്നവർക്കു ആശ്രയം നൽകും തൊഴിൽ അവസരം വന്നുചേരും, ആരോഗ്യം തൃപ്തികരമായിരിക്കും, ആദ്ധ്യാത്മിക ആത്മീയപ്രഭാഷണങ്ങൾ മനസ്സമാദാനത്തിനു വഴിയൊരുക്കും

 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അർഹമായ പിതൃസ്വത്തു രേഖാപരമായി വന്നുചേരും മാതാപിതാക്കളും ഗുരുക്കന്മാരും അനുകൂലമായി പെരുമാറുംഅതിമോഹങ്ങൾ ഉപേക്ഷിക്കും കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ,

 ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ബന്ധങ്ങൾ സ്ഥാപിക്കും  മംഗള കർമ്മങ്ങളിൽ പങ്കെടുക്കും    നിലവിലുള്ള പദ്ധതി ഉപേക്ഷിക്കും പുതിയ പ്രവർത്തനങ്ങൾക്ക് രൂപകൽപ്പന ചെയ്യും ആഗ്രഹിച്ച ദേവാലയ ദർശനം സാധ്യമാകും.മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻകഴിയും

 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അവസരങ്ങൾ വന്നുചേരും ആഗ്രഹങ്ങൾ സഫലമാകും പണം കടംകൊടുക്കരുത്  ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും ഉന്നതരുമായി പരിചയപ്പെടുവാൻ അവസരമുണ്ടാകും വിനോദയാത്രക്ക് അവസരമുണ്ടാകും  സാഹസപ്രവർത്തികൾ ഉപേക്ഷിക്കണം അപരിചിതരുമായുള്ള ആത്മബന്ധം ഉപേക്ഷിക്കണം

 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം ചെയ്യാത്തകുറ്റത്തിന് അപരാധം കേൾക്കും ജാമ്യം നിൽക്കരുത് കടംകൊടുക്കരുത് ജോലിയിലെ തടസ്സങ്ങൾ മാറിക്കിട്ടും

 വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശത്രുക്കൾ സുഹൃത്തുക്കളായിമാറും കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും ക്രയവിക്രയങ്ങളിൽ സാമ്പത്തിക നേട്ടമുണ്ടാകും വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കും ദാമ്പത്യ സുഖം ആരോഗ്യം തൃപ്തികരമായിരിക്കും

 ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
ആധ്യാത്മിക ചിന്തകളിൽ സമാധാനം കണ്ടെത്തും ചർച്ചകൾ വിജയിക്കും പുതിയ ഭരണപരിഷ്‌ക്കാരം പ്രവർത്തികമാക്കും മറ്റുള്ളവരുടെ ചതിയിൽപ്പെടാതെ ശ്രദ്ധിക്കണം കണ്ണിനു രോഗം വരാതെ ശ്രദ്ധിക്കുക ചിലദിവസങ്ങളിൽ മന്ദത അനുഭവപ്പെടുന്നപോലെ തോന്നും

 മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സഹോദരസഹായം ഉണ്ടാകും സന്ധിവേദന അനുഭവപ്പെടും വെല്ലുവിളികളെ നേരിടുവാൻ തയ്യാറാകും കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും ശത്രുക്കളെ വിജയിക്കും വരവ് വർദ്ധിക്കും


 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
ജോലിയിൽ ഉയർച്ച ഉണ്ടാകും കുടുംബകാര്യങ്ങളിൽ തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയും ജോലികര്യങ്ങളിൽ അനുഭവപ്പെട്ട തടസ്സങ്ങൾ മാറിക്കിട്ടും  മറ്റുഉദ്യോഗത്തിനു അവസരം വന്നുചേരും  ആഗ്രഹിക്കുന്ന കാര്യം സാധിക്കും

 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).*
ശത്രുക്കളുടെ ശല്യം വർദ്ധിക്കും സൽക്കാരങ്ങളിൽ പങ്കെടുക്കും ശരീരബലവും ഉദരസംബന്ധമായ രോഗവും വരാനിടയുണ്ട്  വിദേശത്തുനിന്നു ശുഭവാർത്തകൾ കേൾക്കും  സഹോദരഐക്യം കുറയും

 ജ്യോത്സ്യർ
അശോകൻ  അഴിക്കോട്
ഫോൺ : 9495646123


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.